President Message

President

P K John Velloor

P K John Velloor President

കർത്താവിൽ പ്രിയപ്പെട്ട സഹോദരങ്ങളെ,
ദൈവനാമത്തിൽ സ്നേഹവന്ദനം.
മലങ്കര മാർത്തോമൻ ക്രിസ്ത്യാനികളുടെ ഉത്ഭവകാലം മുതൽ സഭാ സംരക്ഷകരായി രാജകീയ അധികാരങ്ങളോടെ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവ രാണ് വെള്ളൂർ കുടുംബത്തിലെ ഗോത്ര പിതാക്കന്മാർ. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോർട്ടുഗീസ് പട്ടാളത്താൽ ആക്രമിക്കപ്പെട്ടു ചിതറി പോയ ഈ വലിയ കുടുംബം പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ കോട്ടയം പുത്തന ങ്ങാടിയിലേക്ക് മാറി താമസിച്ചതായി ചരിത്രരേഖകളിൽ നിന്നും മനസ്സിലാക്കുന്നു. തെക്കുംകൂറിന്റെ വളർച്ചയിലും താഴത്തങ്ങാടിയുടെ വികസനത്തിലും പുത്തന ങ്ങാടിയുടെ ഉത്ഭവത്തിലും എന്നുവേണ്ട കോട്ടയം പട്ടണത്തിന്റെ തന്നെ സമഗ വികസനത്തിന് നിർണായക പങ്ക് വഹിച്ചു.
വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വെള്ളൂർ കുടുംബത്തിന്റെ ഒരു ചരിത്രം എഴുതുന്നതിനുള്ള ശ്രമം പിതാക്കന്മാർ വളരെ മുൻപേ ആരംഭിച്ച ങ്കിലും 1985 ലാണ് അത് സാധ്യമായത്.
അരീപ്പറമ്പ് പങ്കിമറ്റത്തിൽ കുര്യൻ സി വെള്ളൂർ 1985 ഈ ദൗത്യം ഏറ്റെടുത്ത് കുടുംബ ചരിത്രം എഴുതി തയ്യാറാക്കുകയുണ്ടായി. 1989 ൽ അരിപ്പറമ്പ് വെള്ളൂർ ശ്രീ വി. കെ കുര്യന്റെ ഭവനത്തിൽ ചേർന്ന പൊതുയോഗത്തിൽ അത് അംഗങ്ങൾക്ക് വിതരണം ചെയ്തു. പിന്നീടുള്ള തലമുറകളുടെ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പതിപ്പിറക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല
ആയതിനാൽ വെള്ളൂർ കുടുംബത്തിലെ പുത്തൻ തലമുറയ്ക്ക് കുടുംബത്തെ സംബന്ധിച്ചുള്ള അറിവുകൾ പകരുന്നതിനും നിലവിലുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയും ഒരു വെബ്സൈറ്റ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. വെബ്സൈറ്റിലെ ഡയറക്ടറിയിൽ ഓരോ കുടുംബത്തിനും അവരവരുടെ വിവരങ്ങൾ സ്വയമായി രേഖപ്പെടുത്താവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ വെബ്സൈറ്റിന്റെ അഡ്മിനായി ട്രഷറർ ശ്രീ ജോർജ് സക്കറിയെ ചുമതലപ്പെടു ത്തിയിട്ടുണ്ട്. വെബ്സൈറ്റിന് ആവശ്യമായ വിവരങ്ങൾ നൽകി അത് പ്രവർത്തനക്ഷ മമാക്കുന്നതിന് വിവിധ ശാഖകളിലെ എല്ലാ അംഗങ്ങളുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.
ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
പി കെ ജോൺ പ്രസിഡണ്ട്
വെള്ളൂർ മാനർ, വടവാതൂർ പിഒ, കോട്ടയം 686010
PH; 9447 197246